കൊച്ചി വിമാനത്താവളം നാളെ തുറക്കും

പ്രളയത്തെ തുടർന്ന് സർവ്വീസ് നിർ്തതിവെച്ച നെടുമ്പാശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തന സജ്ജമാകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിമുതൽ ആഭ്യന്തര, രാജ്യാന്തര വിമാനസർവീസുകൾ സാധാരണനിലയിൽ നടത്തുമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു.
റൺവേ അടക്കമുള്ള മേഖലകളിൽ വെള്ളം കയറിയതോടെയായിരുന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചത്. കൂടാതെ എയർലൈൻ, ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരും പ്രളയ ദുരന്തത്തിൽ പെടുകയും ചെയ്തു. ആദ്യഘട്ടത്തിൽ കഴിഞ്ഞ 26 വരെ സർവീസ് നിർത്തിവെക്കാനായിരുന്നു തീരുമാനം. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് അനുബന്ധ സേവനങ്ങൾ നൽകുന്നതിലുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സർവീസ് 29 വരെ നിർത്തി വെച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here