‘ഒടുക്കത്തെ താക്കീത്’…ജര്‍മന്‍ യാത്രയില്‍ മന്ത്രി രാജുവിന് ശാസനയും താക്കീതും; ചീഫ് വിപ്പ് സ്ഥാനം അജണ്ടയിലില്ലെന്നും കാനം

പ്രളയ സമയത്ത് ജര്‍മനിയിലായിരുന്ന വനംമന്ത്രി കെ. രാജുവിന് പരസ്യ ശാസനയും താക്കീതും നല്‍കി സിപിഐ എക്‌സിക്യൂട്ടീവ്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മന്ത്രിയുടെ യാത്ര അനുചിതമായിരുന്നു. ഇക്കാര്യം സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുകയും വിദേശ യാത്രയില്‍ മന്ത്രി ഔചിത്യം കാണിക്കണമായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തതായി കാനം പറഞ്ഞു.
മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വിദേശ യാത്രകള്‍ക്ക് സിപിഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും കാനം അറിയിച്ചു. ഔദ്യോഗിക വിദേശയാത്രകള്‍ക്ക് മാത്രമേ പാര്‍ട്ടി ഇനി അംഗീകാരം നല്‍കൂ എന്ന് കാനം കൂട്ടിച്ചേര്‍ത്തു.
കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യം ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും കാനം അറിയിച്ചു.
പ്രളയക്കെടുതിയെ നേരിടാനും പുതിയ കേരളം സൃഷ്ടിക്കാനുമായി മുഖ്യമന്ത്രി മുന്നോട്ട് വച്ച സാലറി ചലഞ്ച് സിപിഐ ജനപ്രതിനിധികള്‍ ഏറ്റെടുക്കാനും എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. എല്ലാ എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. മുന്‍ ജനപ്രതിനിധികള്‍ അവരുടെ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here