കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന്

കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന് തുടങ്ങി. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. അറുപതിനായിരത്തിലധികം പേര്‍ ഈ മഹായജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇതില്‍ പതിനായിരം പേര്‍ ആലപ്പുഴക്ക് പുറത്തുള്ള ജില്ലകളില്‍നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ്. ജില്ലാ ഭരണകൂടവും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ചേര്‍ന്നുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്.
ഇലക്ട്രീഷ്യന്മാര്‍, പ്ലംബര്‍മാര്‍, ആശാരിമാര്‍ എന്നിങ്ങനെ വിവിധ സംഘങ്ങളായി കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലേക്ക് ആദ്യഘട്ടം പോകും. എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ബോട്ടില്‍ ഇവരെ വീടുകളില്‍ എത്തിക്കും. മറ്റ് പഞ്ചായത്തുകളിലേക്ക് ടോറസുകളിലും ആളുകളെ എത്തിക്കും. ശുചീകരണം പൂര്‍ത്തിയാക്കിയ വീടുകളിലേക്ക് 30ന് ആളുകളെ തിരിച്ചയയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here