‘നിങ്ങള്‍ നാടിന്റെ രക്ഷകര്‍’; മത്സ്യതൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്

പ്രളയത്തിന് മുന്നില്‍ പതറാതെ നിന്ന മത്സ്യതൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തെ തുടര്‍ന്ന് നിരവധി പേര് സംസ്ഥാനത്തിന്റെ പലയിടത്ത് ഒറ്റപ്പെട്ട് കിടന്നപ്പോള്‍ രക്ഷകരായി എത്തിയത് കടലിന്റെ മക്കളാണ്. പതിനായിരക്കണക്കിന് പേരെ രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മത്സ്യതൊഴിലാളികളുടെ കരുത്തിലും അതിജീവനശേഷിയിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കം നിരവധി പേര് പങ്കെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here