മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയേറുന്നു; ഏറ്റെടുത്ത് വനിതാ കമ്മീഷനും

കേരളത്തെ പുനര്‍നിര്‍മ്മിക്കാനായുള്ള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്തുണയേറുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും മുഴുവൻ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകും. പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും സാലറി ചലഞ്ച് ഏറ്റെടുത്തു.
മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കാന്‍ തൃശ്ശൂര്‍ ജില്ലയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരും തീരുമാനിച്ചു. പ്രളയസമയത്ത് ദുരിതബാധിതര്‍ക്കാവശ്യമായ സാമഗ്രികള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നതിനു പുറമെയാണ് ഒരു മാസത്തെ ശമ്പളവും കൂടി നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
തൃശ്ശൂര്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആയ കെ.ഡി. ബാബു, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായ കെ.ബി. സുനില്‍കുമാര്‍, ജോണ്‍സണ്‍ ടി. തോമസ്, കെ.എന്‍ വിവേകാനന്ദന്‍, പി. സുനില്‍, ഡിനി ലക്ഷ്മണ്‍ പി, ഇരിങ്ങാലക്കുട അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ (പോക്സോ ആക്ട് കേസ്) പയസ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here