നികുതി യുദ്ധം രാജ്യാന്തര വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന് പനഗാരിയ

യുഎസ്-ചൈന വ്യാപാരയുദ്ധം കയറ്റുമതി-ഇറക്കുമതി മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്റെ അഭിപ്രായം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ഇറക്കുമതി നികുതി ഏര്‍പ്പെടുത്തിയതോടെയാണ് വ്യാപാരയുദ്ധത്തിന് തുടക്കമായത്. മറുനികുതിയുമായി ചൈന തിരിച്ചടിച്ചതോടെ രാജ്യാന്തര വ്യാപാരയുദ്ധം മുറുകുകയായിരുന്നു. യൂറോപ്യന്‍ യൂണിയനുമേലും നികുതി വന്നതോടെ വ്യാപാരയുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
അമേരിക്കന്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് പുതിയ ഇറക്കുമതി നയം കൊണ്ടുവന്നത്. ഭാവിയിലെ ബഹുരാഷ്ട്ര വ്യാപാരങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് പനഗാരിയയുടെ വിലയിരുത്തല്‍. വ്യാപാരയുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here