Advertisement

പ്രളയക്കെടുതിയുടെ മറവില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ്; ഏജന്റ് പിടിയില്‍

August 29, 2018
1 minute Read

പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സമീപിച്ച് ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്നും പകരം നിശ്ചിത തുക കമ്മീഷൻ നൽകണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ച ആന്ധ്ര സ്വദേശി പോലീസ് പിടിയിൽ. ഉമ മഹേശ്വര റാവു എന്ന ഇൻഷുറൻസ് ഏജന്റാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. ‘ഇൻഷുറൻസ് സർവ്വേയർ ഫോർ യൂണിവേഴ്‌സൽ സാം ബോ’ എന്ന സ്ഥാപനത്തിന്റെ തൊഴിലാളിയാണ് ഇയാൾ. ഇയാളുടെ സ്ഥാപനത്തിലും കൊച്ചിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. നിരവധി രേഖകൾ പിടിച്ചെടുത്തു. ഇതിനോടകം 100 ലധികം പേരെ ഇയ്യാൾ തട്ടിച്ചതായി പോലീസിന് മനസിലാക്കാൻ കഴിഞ്ഞു. എറണാകുളം അസിസ്റ്റൻറ് കമ്മീഷണർ ലാൽജിയാണ് ഇയാളെ പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top