പ്രളയക്കെടുതിയെ രാഷ്ട്രീയവത്കരിക്കാന്‍ ഇല്ല: രാഹുല്‍ ഗാന്ധി

കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയെ രാഷട്രീയവത്ക്കരിക്കാന് ഇല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ എത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ട് അറിയാനാണ്. ഈ ഘട്ടത്തില്‍ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു.
I have come here as a support and not to politicize the situation. I will not comment on the nature of this crisis: Congress President Rahul Gandhi on being asked if Kerela floods is a man-made crisis #Kochi pic.twitter.com/bfxSrYuFxk
— ANI (@ANI) August 29, 2018
ദുരിതത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിന് അങ്ങേയറ്റം സഹായം ആവശ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് അപര്യാപ്തമാണെന്നും പുതിയ പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
The extent of support that the central govt has given should be more. This is owed to the people of Kerala. It is their right. I am sad that central govt has not given as much aid as they should: Congress President Rahul Gandhi in Kochi #KeralaFloods pic.twitter.com/y9OUVlTXSc
— ANI (@ANI) August 29, 2018
മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയബാധിതര്ക്കായുളള കോണ്‍ഗ്രസിന്റെ ഇടപെടലില്‍ താന്‍ തൃപ്തനാണ്. പ്രളയത്തെ നേരിട്ട ജനങ്ങളുടെ രീതിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമ്പാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച അദ്ദേഹം വയനാട്ടിലേയ്ക്കുള്ള യാത്ര റദ്ദാക്കി. പകരം, ഇടുക്കി ചെറുതോണിയിലെ ദുരിത ബാധിത പ്രദേശങ്ങള്‍ രാഹുല്‍ സന്ദര്‍ശിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here