റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി റിലയൻസ് ഫൗണ്ടേഷനും.
റിലയൻസ് ഫൗണ്ടേഷൻ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർപേഴ്സൺ നിതാ അംബാനി ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നേരത്തെ നിത അംബാനി ഹരിപ്പാടിന് അടുത്ത് പള്ളിപ്പാട്ടെ ദുരിതാശ്വാസ ക്യാംമ്പ് സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ച ശേഷം അവർക്ക് സ്കൂൾ കിറ്റുകളും കൈമാറി.
50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികൾ റിലയൻസ് ഫൗണ്ടേഷൻ കേരളത്തിൽ എത്തിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതനുസരിച്ച് വസ്ത്രങ്ങളും ചെരുപ്പുകളും മരുന്നുമൊക്കെ ദുരിതാശ്വാസമേഖലകളിൽ വിതരണം ചെയ്തുവരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here