മ്യാന്‍മറില്‍ അണക്കെട്ട് തകര്‍ന്നു; നൂറോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

മ്യാൻമറിലെ ബാഗോ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സ്വാ ഷൗങ് അണക്കെട്ട് തകർന്ന് നൂറോളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിന് ജനങ്ങളാണ് ഈ പ്രളയത്തിന്റെ ദുരിതത്തിൽ പെട്ടുപോയിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളും പ്രളയത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ഈ ഗ്രാമങ്ങളിലെ ജനങ്ങളെയെല്ലാം രക്ഷാ സേന മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
A major effort is under way to reach thousands of people trapped in their homes after a dam swollen by monsoon rain overflowed early Wednesday in central Myanmar, officials say https://t.co/VIIXBgO388
— AFP news agency (@AFP) August 29, 2018
ബുധനാഴ്ച രാവിലെ അഞ്ചേമുക്കാലോടെയാണ് സ്വാ ഷൗങ് അണക്കെട്ടിന്റെ സ്പിൽ വേ തകർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 403 ചതുരശ്ര മൈൽ ആണ് ഈ അണക്കെട്ടിന്റെ വലിപ്പം. 337 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. മഴ കനത്തതാണ് സ്പിൽവേ തകരാൻ കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here