സൗദിയില്‍ കടകളിലെ വനിതാവല്‍ക്കരണം എണ്‍പത്തിയേഴ് ശതമാനം വിജയം

സ്ത്രീകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നൂറു ശതമാനം വനിതാവല്‍ക്കരണം ഘട്ടം ഘട്ടമായാണ് സൗദിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതിനു ശേഷം നടത്തിയ പരിശോധനകളില്‍ എണ്‍പത്തിയേഴ് ശതമാനം കടകളും പദ്ധതി നടപ്പിലാക്കിയതായി കണ്ടെത്തി. 1,01,019 കടകള്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വിജയിച്ചപ്പോള്‍ 10,584 കടകള്‍ പരാജയപ്പെട്ടു. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. 1,11,000 പരിശോധനകള്‍ ഈ കാലയളവില്‍ നടന്നു. നൂറു ശതമാനം സൗദി വനിതകളെ ജോലിക്ക് വെക്കാതിരിക്കുക, വനിതാ ജീവനക്കാര്‍ക്ക് മന്ത്രാലയം നിര്‍ദേശിച്ച ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരിക്കുക തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയ പ്രധാന വീഴ്ചകള്‍. നിയമലംഘനങ്ങള്‍ കണ്ടാല്‍ 19911 എന്ന നമ്പരില്‍ അറിയിക്കണമെന്ന് പൊതു ജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഈ വര്ഷം ആദ്യത്തിലാണ് മൂന്നാം ഘട്ട വനിതാ വല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. സ്ത്രീകളുടെ സുഗന്ധ ദ്രവ്യങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സൗന്ദര്യ വാര്‍ധക വസ്തുക്കള്‍, അടിവസ്ത്രങ്ങള്‍, പ്രസവ ശുശ്രൂഷാ സാധനങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ നിലവില്‍ വനിതാ വല്‍ക്കരണത്തിന്റെ പരിധിയില്‍ പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here