പ്രളയക്കെടുതി; കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചര്‍ച്ച നടത്തി

കേരളത്തിനാവശ്യമായ സഹായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും കേന്ദ്ര വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വിദേശ സഹായം വാങ്ങുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ നിന്നുള്ള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിലെ സഹായം അപര്യാപ്തമാണെന്നും പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എംപിമാര്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.
വിദേശസഹായത്തിനുള്ള തടസം നീക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി സംസാരിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മുഖ്യമന്ത്രി ഡല്‍ഹിക്കു വന്നാല്‍ എല്ലാ വകുപ്പു മേധാവികളുടേയും യോഗം വിളിച്ച് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി. രാജ്‌നാഥ് സിംഗ്, രാധാമോഹന്‍സിംഗ്, രാം വിലാസ് പാസ്വാന്‍, ജെ.പി. നദ്ദ എന്നിവരെയാണ് എംപിമാര്‍ കണ്ടത്. മുതിര്‍ന്ന അംഗം എ.കെ. ആന്റണിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ മന്ത്രിമാരെ കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here