കലാഭവന്‍ മണിയുടെ ഹിറ്റ് ഗാനം ‘ചാലക്കുടി ചന്ത’ പുനഃസൃഷ്ടിച്ച് ചാലക്കുടിക്കാരന്‍ ചങ്ങാതി

തൊണ്ണൂറുകളിൽ കലാഭവൻ മണി പാടി സൂപ്പർഹിറ്റാക്കിയ ”ചാലക്കുടിച്ചന്ത” എന്ന ഗാനം വീണ്ടുമെത്തി. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലാണ് ഈ ഗാനം വീണ്ടും ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു.
അറുമുഖന്‍ വെങ്കിടങ്കിന്റേതായിരുന്നു ഈ വരികള്‍. റാം സുരേന്ദ്രറാണ് ഈ ഗാനം സിനിമയ്ക്കായി റിമിക്സ് ചെയ്തത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ തന്നെയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ വിനയാണ് ഈ ചിത്രം ഒരുക്കുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്. ഉമ്മര്‍ കാരിക്കാടിന്റേതാണ് തിരക്കഥയും സംഭാഷണവും. അഭിലാഷ് വിശ്വനാഥാണ് എഡിറ്റര്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here