പമ്പ പുനര്‍നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പ പുനര്‍നിര്‍മാണത്തിനും ശബരിമല തീര്‍ത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്നും ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സമിതിയില്‍ അംഗമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നവംബര്‍ 17 ന് മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്‍പേ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം സമയബന്ധിതമായി പുനര്‍നിര്‍മിക്കാനാണ് പദ്ധതിയിടുന്നതെന്നും ഇതിന്റെ ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിന് നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here