മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങിയതായി എടപ്പാടി; ആശങ്കയോടെ കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സുപ്രീം കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കുമെന്നും അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസ്വാമി വ്യക്തമാക്കി.
കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ലെന്നും സുപ്രീം കോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം മേല്‍നോട്ട സമിതി അംഗീകരിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here