ഹാരിസണ്‍ കേസ്; ഹൈക്കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് എതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരം ഉണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇപ്പോള്‍ സമീപിച്ചിരിക്കുന്നത്. ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് സര്‍ക്കാറിന്റെ വാദം. ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.
ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here