Advertisement

രൂപയുടെ മൂല്യം 71 രൂപയായി

August 31, 2018
1 minute Read
Rupee value touched 71 Rupees

ചരിത്രത്തിലായി രൂപയുടെ മൂല്യം 71 രൂപയായി കുറഞ്ഞു. ഇന്നത്തെ രാവിലെ വ്യാപാരത്തിലാണ് രൂപയുടെ മൂല്യം കൂപ്പു കുത്തിയത്. ഡോളറിനെതിരേ റെക്കോഡ് കുറവായ 70.95 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. 70. 74 രൂപയെന്ന നിരക്കിലായിരുന്നു ഇന്നലത്തെ മൂല്യം.

രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഇന്ത്യന്‍ ഇറക്കുമതിച്ചെലവ് വര്‍ദ്ധിപ്പിക്കും. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രൂപയുടെ വിലയിടിവ് സാമ്പത്തിക -രാജ്യാന്തര വ്യാപാരത്തിന് തിരിച്ചടിയായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top