അനുമതി പത്രമില്ലാതെ ഹജ്ജിനു ശ്രമിച്ച നാലായിരത്തിലേറെ വിദേശികള്‍ നാടു കടത്തല്‍ ഭീഷണിയില്‍

അനുമതി പത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരില്‍ 4688 വിദേശികളുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍, പാസ്പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തലാക്കി. താമസിയാതെ ഇവര്‍ രാജ്യം വിടേണ്ടി വരും. വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുകയും ചെയ്യും.
അനുമതി പത്രമില്ലാതെ ഹജ്ജിനു ശ്രമിച്ച 3,81,634 പേരെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ വെച്ച് പോലീസ് തിരിച്ചയച്ചിരുന്നു. അനുമതിപത്രമില്ലാതെ ഹജ്ജിനു ശ്രമിച്ച 10,122 സൌദികളും ഗള്‍ഫ് പൌരന്മാരും പിടിയിലായിരുന്നു. അനുമതിപത്രമില്ലാത്ത തീര്‍ഥാടകര്‍ക്ക് യാത്രാ സഹായം ചെയ്ത മുപ്പത്തിനാല് വിദേശികളും അറുപത്തിയേഴ് സ്വദേശികളും പിടിയിലായി. ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 1,68,718 വാഹങ്ങള്‍ പ്രവേശന കവാടങ്ങളില്‍ പിടികൂടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here