ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി

India women lose 2 1 to Japan in hockey final

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി. ഫൈനലിൽ ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തായത്.

ഇതോടെ ഇന്നലത്തെ ഇന്ത്യയുടെ മെഡൽനേട്ടം ആറായി ഉയർന്നു. നേരത്തെ, സെയ്‌ലിങ്ങിൽനിന്നു മാത്രമായി ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്ന് മെകലുകൾ ഇന്ത്യ നേടിയിരുന്നു.

ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള മത്സരങ്ങളിൽ 65 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ 65 മെഡലുകളിൽ 13 സ്വർണവും 23 വെള്ളിയും 28 വെങ്കലവും ഉൾപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More