സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് പകുതി കുറഞ്ഞു

recruitment of foreigners in saudi reduced to half

സ്വകാര്യ മേഖലയിലേക്ക് അനുവദിച്ച വിദേശ തൊഴില്‍ വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം അമ്പത് ശതമാനം കുറഞ്ഞതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. 7,19,000 തൊഴില്‍ വിസകള്‍ ആണ് സ്വകാര്യ മേഖലയ്ക്ക് 2017-ല്‍ അനുവദിച്ചത്. 2016-ല്‍ ഇത് പതിനാല് ലക്ഷത്തിലധികമായിരുന്നു. 2015-ല്‍ ഇരുപത് ലക്ഷവും 2014-ല്‍ പതിനാറ് ലക്ഷവും വിസകള്‍ അനുവദിച്ചിരുന്നു. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികളും തൊഴില്‍ നിയമങ്ങളുമാണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയാന്‍ കാരണം.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top