പാചകവാതക വിലയിൽ വൻ വർധന

പാചകവാതക വിലയിൽ വൻ വർധന. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപ കൂട്ടി. സബ്‌സിയുള്ള സിലിണ്ടറിന് ഒരു രൂപ കൂട്ടി. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 47 രൂപയും കൂട്ടി.
ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 812.50 രൂപയിലെത്തി. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 1410 രൂപയായി. സിലിണ്ടറിന്റെ സബ്‌സിഡി തുക 279 രൂപയിൽ നിന്നും 308 രൂപയായാണ് ഉയർത്തിയിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News