കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ അപകടം; ഒരു മരണം

കൊച്ചി എണ്ണശുദ്ധീകരണ ശാലയില്‍ ഉണ്ടായ അപകടത്തില്‍ ഒരു മരണം. അറ്റകുറ്റപ്പണിയ്ക്ക് ഇടയാണ് അപകടം ഉണ്ടായത്. കരാര്‍ തൊഴിലാളിയായ രാജേഷാണ് മരിച്ചത്. വൈക്കം സ്വദേശിയാണ്. മൃതദേഹം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാരമുള്ള ഷീറ്റ് വീണാണ് അപകടം.  അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.  ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

Top