സൗദിയില്‍ ഒരു വര്‍ഷത്തിനിടെ എട്ടര ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 8,56,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുപ്രകാരം 91,29,000 പേരാണ് തൊഴില്‍ വിപണിയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 99,84,000 ആയിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരില്‍ സ്വദേശികളും വിദേശികളും ഉണ്ട്. എന്നാല്‍ സ്വദേശീ വല്‍ക്കരണ പദ്ധതികളുടെ ഭാഗമായും പുതിയ തൊഴില്‍ നിയമങ്ങളുമായും ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ടത് കൂടുതലും വിദേശികള്‍ക്കാണ്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്ത് വിട്ട കണക്കുപ്രകാരം 8,06,742 സ്വദേശികളുടെയും ശമ്പളം മുവ്വായിരമോ അതില്‍ കുറവോ ആണ്. 17,62,000 സൗദികള്‍ സകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. 21,644 സൗദികളുടെ ശമ്പളം ആയിരത്തിയഞ്ഞുറാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പതിനായിരം റിയാലില്‍ കൂടുതല്‍ ശമ്പളം പറ്റുന്ന സൌദികളുടെ എണ്ണം 2,27,856 ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here