മൊഗാദിഷുവിൽ കാർ ബോംബ് ആക്രമണം; മൂന്ന് മരണം

സൊമാലിയയിലെ മൊഗാദിഷുവിലുണ്ടായ ചവേർ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഹൗൽവാദാഗ് ജില്ലയൽ മൊഗാദിഷുവിലെ സർക്കാർ ഓഫീസിനു നേരെയാണ് കാർ ബോംബ് അക്രമണം ഉണ്ടായത്. സ്‌ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുകുട്ടികളും ഉൾപ്പെടും.
സർക്കാർ ഓഫീസ് വളപ്പിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ പ്രവേശിക്കുന്നത് തടയാൻ ശ്രമിച്ച സൈനികരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം ഉണ്ടായതിനെ തുടർന്ന് സമീപത്തെ വീടുകൾക്കും പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചു. അതേസമയം ആക്രമണത്തിൻറെ ഉത്തരവാദിത്വം ഭീകരസംഘടനയായ അൽഷബാബ് ഏറ്റെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here