കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം; വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം

കര്‍ണാടകത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം. ഫലം പുറത്തുവന്ന 2628 സീറ്റുകളില്‍ 966 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് 910 സീറ്റുകളാണ് ലഭിച്ചത്. ജെഡിഎസിന് 373 സീറ്റുകളും ലഭിച്ചിട്ടുണ്ട്. മൈസൂരു ഉള്‍പ്പെടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭകളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം, സഖ്യ തീരുമാനം പുറത്തുവന്നതിന് പിന്നാലെ തുമക്കുറില്‍ ആസിഡ് ആക്രമണം നടന്നു. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് സംഭവമുണ്ടായത്. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top