Advertisement

എലിപ്പനി ഭീതി തുടരുന്നു; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

September 3, 2018
Google News 0 minutes Read

എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒന്‍പത് പേര്‍ കൂടി മരിച്ചു. ഇതില്‍ മൂന്ന് പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ രോഗലക്ഷണങ്ങളോടെയാണ് മരിച്ചത്. രോഗലക്ഷണങ്ങളോടെ 71 പേര്‍ ചികിത്സ തേടിയിട്ടുണ്ട്.

എലിപ്പനി പടരുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്ച കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. എലിപ്പനി രോഗലക്ഷണങ്ങളുമായി എത്തുന്നവരെ മരുന്നില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കരുതെന്നും ഉടന്‍ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. എല്ലാ താലൂക്ക് ആശുപത്രികളെയും എലിപ്പനി ചികിത്സയ്ക്കായി സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here