എര്‍ട്ടിഗയെ പൂട്ടാന്‍ മരാസോ

യൂട്ടിലിറ്റി വാഹന സ്‌പെഷ്യലിസ്റ്റുകളായ മഹീന്ദ്രയുടെ മരാസോ ഇന്ന് വിപണിയിലിറക്കും. 7-8 സീറ്റര്‍ മോഡലാണ് മരാസോ. മാരുതി എര്‍ട്ടിഗയ്ക്കും ടാറ്റ ഹെക്‌സയ്ക്കും പ്രതിയോഗിയായാണ് മരാസോ വരുന്നത്.
മഹീന്ദ്ര ഈ വര്‍ഷം മൂന്ന് മോഡലുകള്‍ പുറത്തിറക്കുമെന്നാണ് സൂചന. ഇതില്‍ ഒന്നാമനായാണ് മരാസോ എത്തുന്നത്. പുത്തന്‍ പ്ലാറ്റ്‌ഫോമിലെത്തുന്ന വാഹനം മഹീന്ദ്ര യുഎസ്, ഇറ്റലി എന്നിവയ്ക്കു പുറമേ രാജ്യത്തെ കമ്പനി ഡിസൈനര്‍മാരും ചേര്‍ന്നാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റൈലിനും സ്‌പേസിനും പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. പ്രതിമാസം 9000 മുതല്‍ 10,000 വരെ മരാസോ വില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്പാനിഷ് ഭാഷയില്‍ സ്രാവ് എന്നാണ് മരാസോയുടെ അര്‍ത്ഥം. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡീസല്‍ വാഹനമാണ് ഇന്ന് പുറത്തിറക്കുന്നതെങ്കിലും താമസിയാതെ പെട്രോള്‍ വേരിയന്റും വിപണിയിലെത്തും. നിലവിലെ ഒരു മോഡലിനും പകരക്കാരനല്ല മരാസോയെന്ന് കമ്പനി അറിയിച്ചു. പുതിയ വാഹനത്തിന്റെ വരവോടെ സൈലോ പിന്‍വലിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു.
സൈലോയും സ്‌ക്കോര്‍പ്പിയോയും നിര്‍മ്മിക്കുന്ന നാസിക്കിലെ പ്ലാന്റില്‍ നിന്ന് തന്നെയാണ് മരാസോയുടെയും വരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here