വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകർന്നു വീണത്. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. പതിവായുള്ള പരിശീലന പറക്കലിനായി ചൊവ്വാഴ്ച രാവിലെ വിമാനം പറന്നുയർന്ന ഉടൻ തന്നെ തകർന്നു വീഴുകയായിരുന്നു. വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here