ബിജെപി സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ കേസ്

loys sofia

ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ യാത്ര ചെയ്ത വിമാനത്തില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ ഗവേഷണ വിദ്യാര്‍ഥിനിയും മാധ്യമപ്രവര്‍ത്തകയുമായ ലോയിസ് സോഫിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചെന്നൈയില്‍ നിന്നു തൂത്തുക്കുടിയിലേക്കുള്ള വിമാനത്തിലാണു സംഭവം. വിമാനത്തില്‍ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ സോഫിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായി ‘ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയെട്ടെ’യെന്നാണ്  സോഫിയ മുദ്രാവാക്യം മുഴക്കിയത്. ഇതില്‍ പ്രകോപിതനായ  തമിഴിസൈ പൊലീസിനു പരാതി നല്‍കി. വിമാനത്താവളത്തിലും സംഘര്‍ഷം ഉണ്ടായി. മാപ്പു പറയണമെന്ന തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും സോഫിയ കൂട്ടാക്കിയില്ല.  സോഫിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തു അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

Top