മികച്ച താരത്തിനുള്ള ഫിഫയുടെ ‘മെസിയില്ലാ പട്ടിക’; ഞെട്ടലോടെ ആരാധകർ

ഈ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള ഫിഫയുടെ പുരസ്‌കാരമായ ‘ഫിഫ ദി ബെസ്റ്റി’ന്റെ അന്തിമ പട്ടികയിൽ നിന്നും മെസി പുറത്ത്. അവസാന മൂന്ന് പേരുടെ ലിസ്റ്റിൽ നിന്നുമാണ് മെസി പുറത്താവുന്നത്.
2006 കഴിഞ്ഞ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മെസിയില്ലാതെ അവസാന മൂന്ന് പേരുടെ പട്ടിക ഫിഫ പുറത്തിറക്കുന്നത്. തിങ്കളാഴ്ച്ച ഫിഫ പ്രഖ്യാപിച്ച അവസാന മൂന്ന് പേരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സല എന്നിവരാനുള്ളത്.
ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്റെ ഒരു കളിക്കാരനും പട്ടികയിൽ ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
റയൽ മാഡ്രിഡിനെ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുന്നതിന് ചുക്കാൻ പിടിച്ചതാണ് റൊണാൾഡോയെ പട്ടികയിലെത്തിച്ചത്.
ചാമ്പ്യൻസ് ലീഗിൽ റയലിന് വേണ്ടി ഗംഭീര പ്രകടനം നടത്തിയതും ലോക കപ്പിലെ ഗോൾഡൻ ബോൾ പുരസ്‌കാരത്തിന് അർഹമായതും ലൂക്കാ മോഡ്രിച്ചിന് തുണയായി.
ലിവർപൂളിന് വേണ്ടി 44 ഗോളുകൾ നേടിയതാണ് സലക്ക് പട്ടികയിൽ ഇടം നൽകിയത്.
ഈ മാസം 24 ന് ലണ്ടനിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here