കുഫോസില്‍ നാളെ ജൈവ മത്സ്യങ്ങളുടെ വില്‍പ്പന

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് കാമ്പസിൽ ഭക്ഷ്യയോഗ്യമായ ജീവനുള്ള ജൈവ മത്സ്യങ്ങളുടെ വിൽപ്പന ബുധനാഴ്ച നടക്കും. കരിമീൻ, പൂമീൻ, കണമ്പ്, തിരുത, തിലാപ്പിയ മത്സ്യങ്ങളാണ് വിൽപ്പനക്ക് തയ്യാറായിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ കീടനാശനികളോ ഹോർമോണോ ഉപയോഗിക്കാതെ പൂർണമായും ജൈവ മാർഗത്തിൽ കുഫോസ് തന്നെ കൃഷി ചെയ്ത മത്സ്യങ്ങളാണ് വിൽപ്പനക്ക് തയ്യാറായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് വിൽപ്പന. ആവശ്യക്കാർക്ക് ചൂണ്ടിക്കാണിക്കുന്ന ജീവനുള്ള മത്സ്യം അപ്പോൾ തന്നെ പിടിച്ചു നൽകും. കരിമീൻ (400), കണമ്പ് (300) തിരുത (350), തിലാപ്പിയ (140) എന്നിങ്ങനെയാണ് മീനിന്റെ വില. ജീവനുള്ള മത്സ്യം പിടിച്ചു നൽകുമ്പോൾ 25 ശതമാനം അധിക വില നൽകണം. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 9446684355, 9497361061.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here