ഉത്തര്‍പ്രദേശില്‍ പോലീസുകാരനെ തല്ലിക്കൊന്നു; നാട്ടുകാര്‍ കാഴ്ചക്കാരായി
September 4, 2018
0 minutes Read

ഉത്തര്‍പ്രദേശില്‍ വിരമിച്ച പോലീസുകാരനെ മൂന്നംഗ സംഘം തല്ലിക്കൊന്നു. ഇന്നലെയാണ് സംഭവം. എഴുപതുകാരനായ അബ്ദുള്‍ സമദിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സൈക്കളില്‍ പോകുകയായിരുന്ന സമദിനെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെല്ലാം ജനങ്ങള്‍ ഉണ്ടായിട്ടും ആരും അക്രമികളെ തടഞ്ഞില്ല. പരിക്കേറ്റ സമദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വസ്തു തര്‍ക്കമാണ് കൊലയ്ക്ക് കാരണം എന്നാണ് സൂചന. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement