വൻ താര നിരയെ അണിനിരത്തി ആഷിഖ് അബുവിന്റെ ‘വൈറസ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കേരളത്തെ പിടിച്ചുകുലുക്കിയ നിപാ പനിക്കാലത്തെ ആസ്പദമാക്കിയാണ് ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
നിപ പടർന്നുപിടിച്ച സമയത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രമാണ് പോസ്റ്ററിനായി ഉപയോഗിച്ചിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ നിരീക്ഷണ വാർഡിൽ നിന്ന് രോഗികളുടെ വസ്ത്രങ്ങളം അവശിഷ്ടങ്ങളും സംസ്‌കരിക്കാനായി സ്‌ട്രെച്ചറിൽ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രമാണിത്.
രേവതി, ആസിഫ് അലി, പാർവതി, റിമ കല്ലിങ്കൽ, ടോവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
കെഎൽ10 പത്ത് എന്ന ചിത്രത്തിന്റെ സംവിധായകനും സുഡാനി ഫ്രം നൈജീരിയയുടെ ഇരട്ടതിരക്കഥാകൃത്തുക്കളിൽ ഒരാളുമായ മുഹ്‌സിൻ പെരാരിയും, വരത്തന്റെ തിരക്കഥാകൃത്ത് സുഹാസും, ഷർഫുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സമീറ സനീഷാണ് വസ്ത്രാലങ്കാരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here