കാമുകിയെ ഭീക്ഷണിപ്പെടുത്തി സഹപാഠികളുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി; എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി അറസ്റ്റിൽ

സഹപാഠികളുടെ നഗ്‌ന ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി ഫേസ്ബുക്കിൽ പ്രചരിപ്പിച്ച എഞ്ചിനിയറിംങ് വിദ്യാർത്ഥി അറസ്റ്റിൽ. നഗ്‌ന ദൃശ്യങ്ങൾ കാണിച്ച് കാമുകിയെ ഭീക്ഷണിപ്പെടുത്തുകയും ശേഷം ഹോസ്റ്റിലെ മറ്റ് കുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി വാങ്ങിയ ബംഗ്ലൂരു എൻഞ്ചിനീയറിംങ് കോളോജിലെ സിദ്ധാർത്ഥ്(21) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ അക്കൗണ്ടുകൾ വഴിയാണ് സിദ്ധാർത്ഥ് വീഡിയോകളും ചിത്രങ്ങളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചിരുന്നത്. തഞ്ചാവൂർ സ്വദേശിയായ ഇയാളുടെ കാമുകിയെ പോലീസ് ചോദ്യം ചെയ്തതോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
പ്രണയത്തിലായിരുന്നപ്പോൾ സിദ്ധാർഥിൻറെ ആവശ്യപ്രകാരം തൻറെ നഗ്‌നദൃശ്യങ്ങൾ സിദ്ധാർത്ഥിന് അയച്ച് കൊടുത്തിരുന്നതായി യുവതി പറഞ്ഞു. എന്നാൽ ഇതേ ദൃശ്യങ്ങൾ കാട്ടി നിരന്തരം യുവതിയെ സിദ്ധാർത്ഥ് ഭീക്ഷണിപ്പെടുത്തുകയും സംഭവം പുറത്ത് പറയാതിരിക്കണമെങ്കിൽ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി നൽകണമെന്ന് ഇയാൽ അവശ്യപ്പെടുകയുമായിരുന്നു. ഇതിൻ പ്രകാരം രഹസ്യ ക്യാമറ ഉപയോഗിച്ച് കാമുകി മറ്റ് സഹപാഠികളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
അതേസമയം, യുവതിയെ ഭീക്ഷണിപ്പെടുത്തിയാണോ അല്ലാതെയാണോ ദൃശ്യങ്ങൾ പകർത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇതിന് ശേഷമായിരിക്കും യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നും പൊലീസ് പറഞ്ഞു. നാല് സഹപാഠികളുടെയും മകളെ കാണാനായി ഹോസ്റ്റലിൽ എത്തിയ അമ്മയുടെ കുളിമുറി ദൃശ്യങ്ങളുമാണ് സിദ്ധാർത്ഥ് പ്രചരിപ്പിച്ചത്. ഒരു വിദ്യാർത്ഥിനി തൻറെ നഗ്‌ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here