21
Apr 2019
Sunday

മോദി വിമര്‍ശകനും മുന്‍ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു

sanjiv bhutt

ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും മോദി വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു. 20 വര്‍ഷം മുന്‍പുള്ള കേസിലാണ് അറസ്റ്റ്. അഹമ്മദാബാദിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്.

1998 ല്‍ ബനാസ് കാന്ദയില്‍ പോലീസ് സൂപ്രണ്ട് ആയിരിക്കെ ഉണ്ടായ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന്‌ കൈവശം വെച്ചെന്ന കേസിൽ ഒരു അഭിഭാഷകനെ തെറ്റായി ഉൾപ്പെടുത്തിയെന്ന കേസിലാണ്‌ അറസ്‌റ്റ്‌. കേസിൽ മറ്റ്‌ ആറുപേരെകൂടി അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

കടുത്ത മോദി വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ 2015ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

CLOSE
CLOSE
Top