വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

eight and half kilogram cannabis seized

വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കാസർകോട് സ്വദേശികളാണ് പിടിയിലായത്.  കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മുനീര്‍, കുണിയ സ്വദേശി മുസ്തഫ, കാഞ്ഞ‌ങ്ങാട് പടന്നക്കാട് സ്വദേശി സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവർ പിടിയിലായത്. പിടികൂടുമ്പോൾ ഇവരുടെ കൈവശം രണ്ട് കിലോ കഞ്ചാവുണ്ടായിരുന്നു.

ദേശീയ പാതയില്‍ പാലയാട്ട് നടയില്‍, വടകര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയത്. ഖത്തറിലേക്ക് പോകുന്ന ആളുടെ കൈവശം കൊടുത്തയക്കാനാണ് ഇവർ കരിപ്പൂരിലേക്ക് പോയത്. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top