കെഎസ്ആർടിസി; ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

KSRTC Bus

കെഎസ്ആർടിസിയിലേക്ക് ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനം നടത്താനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവ് റദ്ദാക്കിയത്. നിയമനം നടത്താൻ പിഎസ്സിയ്ക്ക് എങ്ങനെ നിർബന്ധിക്കാനാകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചോദിച്ചു. 209ജൂനിയർ അസിസ്റ്റന്റുമാരുടെ നിയമനമാണ് റദ്ദാക്കിയത്. ജൂനിയർ അസിസ്റ്റന്റുമാരുടെ ലിസ്റ്റിന്റെ കാലാവധി ഈ മാസം കഴിയുന്നതിനാൽ ഉദ്യോഗാർഥികളെ മറ്റ് കോർപറേഷനുകളിലേക്ക് പരിഗണിക്കാൻ പിഎസ് സിയ്ക്ക് കോടതി നിർദേശം നൽകി.

Top