Advertisement

കരുത്ത് തെളിയിക്കാന്‍ കെസിആറിന്റെ കരുനീക്കം

September 6, 2018
Google News 8 minutes Read
kcr

കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ടിരിക്കുകയാണ്. മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം കൂടി ശേഷിക്കെയാണ് കെ.സി.ആര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

നിയമസഭയില്‍ 90 സീറ്റുകളുമായി പ്രബല വിഭാഗമാണ് തെലങ്കാന രാഷ്ട്ര സമിതി. ആകെയുള്ള 119 സീറ്റുകളില്‍ 90 സീറ്റുകളും ടിആര്‍എസിന്റെ കൈവശമാണ്. രണ്ടാം കക്ഷിയായ കോണ്‍ഗ്രസിന് 13 സീറ്റുകള്‍ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയാലും തന്റെ പാര്‍ട്ടി തെലങ്കാനയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് ചന്ദ്രശേഖര റാവുവിന്റെ ഈ തീരുമാനത്തിന് പിന്നില്‍. 2019 ല്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസത്തിലായിരിക്കും തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നടക്കുക. തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ അംഗീകരിച്ചു. അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ ചന്ദ്രശേഖര റാവു തെലങ്കാനയുടെ കാവല്‍ മുഖ്യമന്ത്രിയായി തുടരും.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതി സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ മുന്നണി ഉയര്‍ന്നുവരുമ്പോള്‍ ടിആര്‍എസിന്റെ രാഷ്ട്രീയ നിലപാട് എന്തായിരിക്കുമെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന നിലപാട് ചര്‍ച്ചയായി തുടങ്ങിയതും കെസിആറിന്റെ നീക്കങ്ങളിലൂടെയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയ കെസിആറിന്റെ ചിത്രങ്ങള്‍ അത്തരത്തിലൊരു പ്രതിപക്ഷ മുന്നേറ്റത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പെടുന്നനെയുള്ള മന്ത്രിസഭാ പിരിച്ചുവിടല്‍ എന്തിനുവേണ്ടിയാണെന്ന് വ്യക്തമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here