ഭവാനിപ്പുഴയിൽ കാണാതായ വിനോദസഞ്ചാരികൾക്കായി തിരച്ചിൽ തുടരുന്നു; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം

പാലക്കാട് ഭവാനിപ്പുഴയിൽ കാണാതായ രണ്ട് വിനോദസഞ്ചാരികളെ കണ്ടെത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയാണെങ്കിലും പുഴയിലെ ശക്തമായ നീരൊഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നു. പുഴയിലിറങ്ങിയ ഇവർ ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടന്നതിന് ശേഷം പോലും ഭവാനിപ്പുഴയിൽ ഇപ്പോഴും അപകടകരമായ രീതിയിൽ വിനോദസഞ്ചാരികൾ ഇറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് അപകടസാധ്യതാ മേഖലകളിൽ ഇറങ്ങുന്നവരെ തടയാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അട്ടപ്പാടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ അശ്രദ്ധ കാരണം പൊറുതിമുട്ടുകയാണെന്നും, പുഴകടവുകളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Read Also: തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം; നാല് ലക്ഷത്തോളം രൂപ നഷ്ടമായി
വിനോദസഞ്ചാരികളുടെ ഈ അശ്രദ്ധ തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, ആളുകൾ പുഴയിൽ ഇറങ്ങുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളിൽ തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും, കാണാതായവരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും തുടരുമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
Story Highlights : Search continues for missing tourists in Bhavani River; Security arrangements need to be strengthened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here