റാഫേൽ കരാർ; ഹർജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

റാഫേൽ വിമാനക്കരാറിനെക്കുറിച്ചുള്ള പൊതുതാത്പര്യ ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്തത്.

അഭിഭാഷകനായ എം എൽ ശർമ്മയാണ് അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഫ്രാൻസുമായുള്ള കരാറിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം.

Top