21
Feb 2019
Thursday
Kuttanadu

കാഷ്മീര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് എസ്.പി വൈദിനെ മാറ്റി

ജമ്മു കാഷ്മീര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് എസ്.പി വെദിനെ മാറ്റി. പോലീസ് തലപ്പത്ത് നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് വൈദിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത്. സംസ്ഥാന സര്‍ക്കാറും പോലീസ് മേധാവിയും തമ്മിലെ ഭിന്നതയാണ് അഴിച്ചുപണിക്കു കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ഇന്റലിജന്‍സ് മേധാവി അബ്ദുള്‍ ഗനി മിറിനെയും നേരത്തെ മാറ്റിയിരുന്നു. ഡോ. ബി ശ്രീനിവാസാണ് അബ്ദുള്‍ ഗനിക്ക് പകരം ഇന്റലിജന്‍സ് തലപ്പത്ത്.

Top