20
Feb 2019
Wednesday
Kuttanadu

‘നായകന്‍ ഷാ തന്നെ’; 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ നയിക്കും

Amit Sha BJP

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും തീരുമാനമായി. അതേസമയം, പട്ടികജാതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു. പ്രതിപക്ഷത്തിന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും ഷാ പറഞ്ഞു. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ സംസാരിക്കുന്നുണ്ട്.

Top