കക്കാടംപൊയിൽ പാർക്കിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

കക്കാടംപൊയിൽ പാർക്കിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം നിർദ്ദേശം നൽകി. ജില്ലാ കളക്ടർ യുവി ജോസിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ദ അംഗങ്ങൾ പാർക്ക് സന്ദർശിച്ച് ഉരുൾപൊട്ടിയ പ്രദേശത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചു.
ചീഫ് സെക്രട്ടറിയുടെ ഉത്തരവിനു വിരുദ്ധമായി മേഖലയിൽ നടക്കുന്ന നിർമ്മാണം ഉടൻ നിർത്തിവെക്കാൻ നിർദ്ദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് വിദഗ്ദ പഠനത്തിന് അഭ്യർത്ഥിച്ചിരുന്നു. പഠന റിപ്പോർട്ട് ലഭിക്കുന്നതു വരെ പാർക്കിന്റെ പ്രവർത്തനം നിർത്തിവെക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here