ജലന്ധർ പീഡനം; പ്രതിഷേധസമരത്തിന് കന്യാസ്ത്രീകള്‍

പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ നടപടി വൈകുന്നതില്‍ പരസ്യപ്രതിഷേധത്തിന് കന്യാസ്ത്രീകള്‍.ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ഇന്നുമുതല്‍ സത്യാഗ്രഹസമരം തുടങ്ങും.എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കൗണ്‍സില്‍ ഭാരവാഹികള്‍ക്കൊപ്പം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സത്യാഗ്രഹസമരത്തില്‍ പങ്കെടുക്കും.ബിഷപ്പിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.
ബിഷപ്പിന്റെ മോശം പെരുമാറ്റംമൂലമാണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്ന് രണ്ട് കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.ഇതോടെ പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ബിഷപ്പിനെതിരെ ഇപ്പോള്‍ മൊഴിനല്‍കിക്കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here