Advertisement

കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് മൊഴി

September 9, 2018
0 minutes Read
nun suicided says convent officials

കൊല്ലം പത്താനപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന് കോൺവെന്റ് അധികൃതരുടെ മൊഴി.

ഇന്ന് രാവിലെയാണ് കോൺവെന്റിന്റെ കിണറിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കന്യാസ്ത്രീ താമസിച്ചിരുന്ന മുറിയിലും, മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തും രക്തക്കറ കണ്ടത്തിയതാണ് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നത്.

കിണറിന് സമീപത്ത് നിലത്തും, കിണറിന്റെ കൈവരിയിലും, തൂണിലും രക്തപ്പാടുകളുണ്ട്. മാത്രമല്ല സിസ്റ്റർ താമസിച്ചിരുന്ന മുറിയിലും രക്തപ്പാടുകൾ ഉണ്ട്. ഒറ്റയ്ക്ക് ഒരു മുറിയിലാണ് ഇവർ മഠത്തിൽ താമസിച്ചിരുന്നത്. മുറിയിൽ മുടി മുറിച്ച നിലയിൽ കണ്ടെത്തിയതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കിണറിന് സമീപത്ത് വലിച്ചിഴച്ച പാടുകളും ഉണ്ട്.

സെന്റ് സ്റ്റീഫൻ സ്‌കൂളിലെ അധ്യാപിക സൂസമ്മയെയാണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം കിണറ്റിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 25 വർഷമായി ഈ സ്‌കൂളിലെ അധ്യാപികയാണ് സൂസൺ മാത്യു. ഒരാഴ്ചത്തെ അവധിയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിസ്റ്റർ തിരികെ ജോലിയിൽ പ്രവേശിച്ചത്.

പോലീസ് സംഘം ഇവിടെ പരിശോധന നടത്തുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top