Advertisement

വംശീയ കലാപത്തിന്റെ കനൽ കെട്ടടങ്ങാതെ മണിപ്പൂർ; കലാപം നിയന്ത്രിക്കാനാകാതെ ഭരണപരാജയവും

May 3, 2024
2 minutes Read
One year of Manipur conflict

രാജ്യത്തിൻറെ നൊമ്പരമായ മണിപ്പൂർ കലാപത്തിന് ഇന്ന് ഒരു വയസ്. 230 ഓളം പേർക്ക് ജീവഹാനി ഉണ്ടായ കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കലാപം നിയന്ത്രിക്കാൻ കഴിയാത്ത ഭരണ പരാജയത്തിനാണ് ഒരു വർഷത്തിനിടെ മണിപ്പൂർ സാക്ഷിയായത്.(One year of Manipur conflict )

കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന്റെ കനൽ ഇന്നും കെട്ടടങ്ങിയിട്ടില്ല. 2023 മേയ് മൂന്നിനാണ്
ഭൂരിപക്ഷ സമുദായമായ മെയ്തെയ്കളും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിൽ സംഘർഷം ആരംഭിച്ചത്. മെയ്തേയ് വിഭാഗക്കാരെ പട്ടികവർഗ പദവിയിൽ ഉൾപെടുത്താനുള്ള മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കുക്കി വിഭാഗക്കാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതാണ് കലാപത്തിന്റെ തുടക്കം . പിന്നെ രാജ്യം സാക്ഷിയായത് ഏറ്റവും ദൈർഘ്യമേറിയ കലാപത്തിന്റെ നാളുകൾ.

രണ്ടായിരത്തോളം പേർക്കാണ് പരുക്കേറ്റത്. സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരകളായി, ആയിരത്തോളം വീടുകൾ കത്തി നശിച്ചു, ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമായി അഭ്യർത്ഥി ക്യാമ്പുകൾ നിറഞ്ഞു.

ചുരാചന്ദ്പൂരിൽ സ്ത്രീകളെ ജനംകൂട്ടം നഗ്നരാക്കി ലൈംഗികാതിക്രമണത്തിന് ഇരകളാക്കിയത് രാജ്യത്തിൻറെ നൊമ്പരമായി. രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു. മെയ്തെയ് വിഭാഗത്തെ മുഖ്യമന്ത്രി ബീരേൻ സിംഗ് പരസ്യമായി പിന്തുണച്ചത് കലാപത്തിൻ്റെ ആകംകൂട്ടി. കലാപത്തിന് കാരണമായ വിധിയിൽ മണിപ്പൂർ ഹൈക്കോടതി ഭേദഗതി വരുത്തികയെങ്കിലും ,അപ്പോഴേക്കും രണ്ട് വിഭാഗങ്ങളാൽ സംസ്ഥാനം വിഭജിക്കപ്പെട്ടു. മെയ്തെയ്കൾക്ക് സ്വാധീനമുള്ള മേഖലകളിൽ കുക്കികൾക്കും,കുക്കികൾക്ക് സ്വാധീനമുള്ള മേഖലകളിൽ മെയ്തെയ്ൾക്കും പ്രവേശനം നിഷേധിച്ചു. അതിർത്തികളിൽ ബങ്കറുകൾ കെട്ടി ആയുധധാരികളായി ഇരു വിഭാഗവും നിലയുറപ്പിച്ച് കാഴ്ചയ്ക്കാണ് കലാപ മേഖലകളിലെത്തിയ ട്വൻ്റിഫോർ വാർത്ത സംഘം സാക്ഷിയായത്.

Read Also: മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികം നാളെ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

സമ്പൂർണ്ണ ക്രമസമാധാനം തകർന്ന സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങി. പൊലീസ് ക്യാമ്പുകളിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടു,സൈന്യത്തെ ജനം നേരിട്ടു , ജീവൻ കയ്യിൽ പിടിച്ച് മനുഷ്യർ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. സമാധാനം എന്ന് പുനസ്ഥാപിക്കാൻ കഴിയും എന്ന് ഭരണകർത്താക്കൾക്ക് നേരെ മണിപ്പൂർ ജനത ഇന്നും ചോദിക്കുന്നു. വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കാത്തതിലുള്ള അമർഷം രാജ്യത്ത് ഇപ്പോഴും അലയടിക്കുന്നുണ്ട്.

Story Highlights : One year of Manipur conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top