വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകനും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തു

ഹരിയാനയിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ സഹപ്രവർത്തകനും സഹോദരനും ചേർന്ന് ബലാത്സംഗം ചെയ്തു. ,പൽവാൽ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെയാണ് ബലാത്സംഗം ചെയ്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. യുവതി പോലീസിൽ പരാതി നൽതി. 2014 മുതൽ വനിതാ ഹെഡ് കോൺസ്റ്റബിളും സഹപ്രവർത്തകനായ ജോഗീന്ദറും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഇയാളുടെ സഹോദരനും പോലീസാണ്. പരിചയപ്പെട്ട നാൾ മുതൽ ഫരീദാബാദ്, ജിന്ദ്, പൽവാൽ എന്നിവിടങ്ങളിൽവച്ച് ജോഗീന്ദർ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നു. 2017ലാണ് സഹോദരനെ യുവതി പരിചയപ്പെടുന്നത്. അന്ന് മുതൽ യുവതിയെ ഇരുവരും ചേർന്ന് പീഡിപ്പിച്ച് വരികയാണെന്നാണ് പരാതിയിൽ ഉള്ളത്. ജോഗീന്ദർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
ഇരുവരും തമ്മിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ജോഗീന്ദറും സഹോദരനും പീഡിപ്പിച്ചത്. പണം നൽകണമെന്ന് ആവശ്യപ്പെട്ട് ജോഗീന്ദർ തന്നെ ഭീഷണിപ്പെടുത്തിയാതായും യുവതി പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here