തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റ് ഇന്ന് അവസാനിക്കും

പരമ്പര നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഒരു ആശ്വാസ ജയത്തിനുള്ള സ്‌കോപ്പ് പോലുമില്ലാതെയാണ് അഞ്ചാം ടെസ്റ്റ് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നത്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 406 റണ്‍സ് കൂടി. 464 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 58 റണ്‍സിനിടയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 46 റണ്‍സുമായി ലോകേഷ് രാഹുലും 10 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ധവാന്‍, പൂജാര, നായകന്‍ കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിരമിക്കല്‍ ടെസ്റ്റിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ അലിസ്റ്റയര്‍ കുക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് (147) ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1 ന് ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here