പിസി ജോര്‍ജ്ജിനെതിരെ കേസ് എടുക്കും

കന്യാസ്ത്രീയ്ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ കന്യാസ്ത്രീ വിസമ്മതിച്ചു. ഇതോടെ മൊഴിയെടുക്കാന്‍ വന്ന പൊലീസ് സംഘം മടങ്ങി.
പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചാണ് പിസി ജോര്‍ജ്ജ് അപമാനിച്ചത്. കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിവാദ പരാമര്‍ശം. നിരവധി പേരാണ് പിസി ജോര്‍ജ്ജിന്റെ ഈ പ്രസംഗത്തിനെതിരെ രംഗത്ത് വന്നത്. വാ മൂടടാ പിസി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ക്യാംപെയിനും പിസി ജോര്‍ജ്ജിന് എതിരെ നടക്കുന്നുണ്ട്. പിസി ജോര്‍ജ്ജിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here