ബില്യണ്‍ ഡോളര്‍ ഇടപാടുകളുമായി ഇന്ത്യന്‍ കമ്പനികള്‍

indian companies

വാള്‍മാര്‍ട്ട്-ഫ്ലിപ്പ്കാര്‍ട്ട് ഡീലിനു പിന്നാലെ കൂടുതല്‍ ബില്യണ്‍ ഡോളര്‍ ഇടപാടുകള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ തയാറാകുന്നു. 1,600 കോടി ഡോളറിനായിരുന്നു വാള്‍മാര്‍ട്ട്-ഫ്ലിപ്പ്കാര്‍ട്ട് ഇടപാട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായിരുന്നു ഇത്.
ഇതിനു പിന്നാലെയാണ് വാറന്‍ ബഫറ്റിന്റെ ബെര്‍ക് ഷെയര്‍ ഹാത്ത്വേ പേ ടിഎമ്മില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നത്. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് രാജ്യത്തെ മുന്‍നിര കമ്പനിയാണ് പേടിഎം.

ആഭ്യന്തര കമ്പനികള്‍ കൂടുതല്‍ ബില്യണ്‍ ഡോളര്‍ ഇടപാടുകളിലേക്ക് നീങ്ങുമെന്നാണ് റെയ്‌നേ ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത്. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, മീഡിയ രംഗങ്ങളിലാവും കൂടുതല്‍ ഏറ്റെടുക്കലുകളുമെന്ന് ഇവര്‍ പറയുന്നു.

രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനികള്‍ രാജ്യത്ത് കൂടുതല്‍ ലയന-ഏറ്റെടുക്കല്‍ കരാറുകള്‍ക്ക് തയാറാകുമെന്നാണ് നിഗമനം.
ന്യൂയോര്‍ക്ക് ആസ്ഥാനമായ റെയ്‌നെ ടെക്-മീഡിയ-ടെലികോം രംഗങ്ങളിലെ ഏറ്റെടുക്കലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന കമ്പനിയാണ്. രാജ്യത്ത് മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും, ഡിജിറ്റല്‍ പേയ്‌മെന്റിന്റെയും വ്യാപനത്തിന്റെ ഗുണഫലങ്ങള്‍ കയ്യാളുകയാണ് വിദേശ കമ്പനികളുടെ ലക്ഷ്യം.

Top